റാങ്ക് ലിസ്റ്റ് കാലാവധി നീട്ടല്‍; പി.എസ്.സി ഹൈക്കോടതിയില്‍

kerala hc

തിരുവനന്തപുരം: എല്‍ജിഎസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിന് എതിരെ പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചു. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക പ്രായോഗികമല്ലെന്നാണ് പിഎസ്‌സി ഹര്‍ജിയില്‍ പറയുന്നത്.

റാങ്ക് ലിസ്റ്റ് നീട്ടാന്‍ ഉചിതമായ കാരണം വേണം. പട്ടിക നീട്ടിയാല്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ, പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചിരുന്നു. റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണെന്നും പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

 

Top