കേരളത്തില്‍ തുടരാനുള്ള അനുമതി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹര്‍ജി നല്‍കി

madani

തിരുവനന്തപുരം: മാതാവിന്റെ മരണത്തെ തുടര്‍ന്ന് മരണാനന്തര കര്‍മ്മങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പങ്കെടുക്കുന്നതിനായി തനിക്ക് നല്‍കിയ അനുമതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദനി ഹര്‍ജി നല്‍കി. നിലവില്‍ 12 വരെ നല്‍കിയ അനുമതി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ചു നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അഡ്വ. പി ഉസ്മാന്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്ങ്മൂലത്തിന് വേണ്ടി കേസ് ഏഴാം തീയതിയിലേക്ക് മാറ്റി.

Top