സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സമയപരിധി നീട്ടി

adhar-card

ന്യൂഡല്‍ഹി: സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി.

സെപ്തംബര്‍ 30ല്‍ നിന്ന് ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിയത്.

ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ എന്റോള്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 30വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. ആധാര്‍ കേസ് നവംബര്‍ ആദ്യവാരം സുപ്രീംകോടതി പരിഗണിക്കും.

Top