ഉഡാന്‍ ആഭ്യന്തര സര്‍വീസുകള്‍ അന്താരാഷ്ട്ര തലത്തിലേയ്ക്കും വ്യാപിപ്പിക്കാന്‍ പദ്ധതി

ഹൈദരാബാദ്: ചെലവ് കുറഞ്ഞ ഉഡാന്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചാല്‍ അന്താരാഷ്ട സര്‍വീസകുളിലേയ്ക്കും വ്യാപിപ്പിച്ചേക്കുമെന്ന് വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബെ വ്യക്തമാക്കി.

ഗുവാഹട്ടി എയര്‍പോര്‍ട്ടില്‍നിന്ന് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് സര്‍വീസ് നടത്താന്‍ അസം സര്‍ക്കാര്‍ മൂന്നുവര്‍ഷംകൊണ്ട് 300 കോടി രൂപ നിക്ഷേപിക്കാനും തയ്യാറായിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പണംമുടക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും ഉഡാന്‍ അന്താരാഷ്ട സര്‍വീസുകള്‍ക്ക് ടെണ്ടര്‍ നടപടികളെടുക്കുകമാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്നും സെക്രട്ടറി വ്യക്തമാക്കി.

Top