ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായി എസ്പ്രസോ

മാരുതി സുസുക്കി എസ് യു വി സെഗ്മെന്റിലേക്ക് അവതരിപ്പിച്ച വാഹനമാണ് എസ്‌പ്രെസോ. രാജ്യത്ത് വലിയ ജനപ്രീതിയാണ് വാഹനത്തിന് ലഭിക്കുന്നതെന്നാണ് പ്രതിമാസ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ഏപ്രില്‍ മാസത്തില്‍ മാത്രം മാരുതി സുസുക്കി വിറ്റത് എസ്പ്രസോയുടെ 7,737 യൂണിറ്റുകള്‍ ആണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എന്‍ട്രി ലെവല്‍ കാറുകളില്‍ ഒന്നാണ് എസ്പ്രസോ. എന്‍ട്രി ലെവല്‍ കാര്‍ വില്‍പ്പനയില്‍ എസ്പ്രസോ മോഡല്‍ 6.7 ശതമാനം വളര്‍ച്ച നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 3.78 ലക്ഷം രൂപ മുതല്‍ ടോപ്പ് എന്‍ഡ് ട്രിമിന് 5.26 ലക്ഷം രൂപ വരെ വിലയ്ക്ക് മാരുതി സുസുക്കി എസ്പ്രസ്സോ വില്‍പ്പനയ്‌ക്കെത്തിയത്. വലിയ എസ്‌യുവികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് എസ്പ്രസ്സോയുടെ മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബമ്ബര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്‌പ്രെസോയെ വ്യത്യസ്തനാക്കുന്നു.

Top