ഈ വില്ലന് മുന്നിൽ നായകർ ‘പൂജ്യം’ കൊറോണക്കാലത്ത് ഞെട്ടിച്ച താരം

കൊറോണക്കാലത്ത് നമ്മുടെ സിനിമാ താരങ്ങളുടെ സംഭവാന എന്താണ് ? തീര്‍ച്ചയായും നാം ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയാണത്.

നാട്ടുകാരെ എന്നല്ല, സ്വന്തം സഹപ്രവര്‍ത്തകരെ പോലും സഹായിക്കാന്‍ മനസ്സു കാണിക്കാത്ത, നിരവധി പേര്‍ സിനിമാ മേഖലയിലുണ്ട് എന്നതും നാം തിരിച്ചറിയണം.

താരങ്ങളെ സൂപ്പര്‍ ഹീറോകളാക്കി പ്രവര്‍ത്തിക്കുന്ന ടെകനീഷ്യന്‍മാരും, ഭക്ഷണം വിളമ്പുന്നു പ്രൊഡക്ഷന്‍ അസിസ്റ്റന്റും വരെ, ദുരിതത്തിലാണുള്ളത്. ഇവരെ സഹായിക്കാന്‍ ബാധ്യതപ്പെട്ട താരങ്ങളാകട്ടെ കണ്ണടച്ചിരിക്കുകയുമാണ്.

സിനിമാ സാകേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക പുറത്ത് വിട്ട കണക്കുകള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.യുവ തലമുറയില്‍ നിന്നും സഹായം വാഗ്ദാനം ചെയ്ത ഏക താരം ഐശ്വര്യ ലക്ഷ്മി മാത്രമാണ്.

ലക്ഷങ്ങള്‍ മുതല്‍, കോടികള്‍ വരെ പ്രതിഫലം വാങ്ങുന്ന അനവധി താരങ്ങളാണ് മലയാളത്തിലുള്ളത്.ഇവരുടെ പലരുടെയും മനസ്സിലിരുപ്പ് തുറന്നു കാട്ടുന്നതാണ് ഈ വെളിപ്പെടുത്തല്‍. മോഹന്‍ലാലിനും മഞ്ജുവാര്യര്‍ക്കും പുറമെ, ഫെഫ്കക്ക് സഹായഹസ്തം നല്‍കിയ ഏക താരമാണ് ഐശ്വര്യ ലക്ഷ്മി. മറ്റ് ചിലര്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കാശായി ഇതുവരെ വീണിട്ടില്ല.

സ്വന്തം സഹപ്രവര്‍ത്തകരോട് ഇങ്ങനെയാണ് പെരുമാറ്റമെങ്കില്‍, മറ്റുള്ളവരോടുള്ള താരങ്ങളുടെ സമീപനം ഊഹിക്കാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ നല്‍കിയപ്പോള്‍, തെലുങ്ക് താരം അല്ലു അര്‍ജുന്‍ 25 ലക്ഷമാണ് നല്‍കിയിരിക്കുന്നത്. മുന്‍പും പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച മറുനാടന്‍ താരമാണ് അല്ലു അര്‍ജുന്‍.

കേരളത്തിലെ താരങ്ങള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണിത്.

സ്വന്തം സഹപ്രവര്‍ത്തകരെയും സര്‍ക്കാറുകളെയും സഹായിക്കുന്നതില്‍, മറ്റു ഭാഷകളിലെ താരങ്ങളും മുന്‍ നിരയില്‍ തന്നെയാണുള്ളത്.

തെലങ്കു നടന്‍ പ്രഭാസ്, ആന്ധ്ര, തെലങ്കാന സര്‍ക്കാറുകള്‍ക്ക് നല്‍കിയിരിക്കുന്നത് 50 ലക്ഷം വീതമാണ്. കേന്ദ്ര സര്‍ക്കാറിന് ഒരു കോടിയും അദ്ദേഹം നല്‍കിയിട്ടുണ്ട്.സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണ്‍, ചിരംഞ്ജീവി ,രാം ചരണ്‍ മഹേഷ് ബാബു എന്നിവരും വന്‍ തുകകള്‍ സംഭാവന ചെയ്തിട്ടുണ്ട്.

തമിഴ് താരം അജിത്ത് നല്‍കിയിരിക്കുന്നത് ഒന്നര കോടിയാണ്.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം അക്ഷയകുമാര്‍ 25 കോടി സംഭാവന നല്‍കിയതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.മുംബൈ കോര്‍പ്പറേഷന് 3 കോടിയും അക്ഷയ് നല്‍കിയിട്ടുണ്ട്.

താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം വച്ച് നോക്കുമ്പോള്‍, ഇതെല്ലാം വലിയ തുകയല്ലങ്കിലും വലിയ ആശ്വാസം തന്നെയാണിത്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

കോവിഡിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കുന്ന സംസ്ഥാനമാണ് കേരളം.സാമ്പത്തിക പ്രതിസന്ധിയാകട്ടെ ഇവിടെ രൂക്ഷവുമാണ്. തീര്‍ച്ചയായും കേരളത്തിലും, തന്നാലായത് അണ്ണാറക്കണ്ണനും നല്‍കേണ്ടതുണ്ട്.

സേവനത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത യുവതാരങ്ങളില്‍ മിക്കവരും മുങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടാണ് ഇത്തരം താരങ്ങള്‍ തട്ടിപ്പ് ഏര്‍പ്പാട് നടത്തിയിരിക്കുന്നത്. ഇതിനായി ഇക്കൂട്ടര്‍, സോഷ്യല്‍ മീഡിയയെയാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഇവരെല്ലാം കണ്ട് പഠിക്കേണ്ടത് അന്യഭാഷ താരങ്ങളെയാണ്.

ബാങ്ക് ലോണ്‍ എടുത്തിട്ടാണ് നടന്‍ പ്രകാശ് രാജ്, പട്ടിണി പാവങ്ങളെ സഹായിക്കാന്‍ പോകുന്നത്.

ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍, ഉള്ള സമ്പാദ്യം ഉപയോഗിച്ച് ഇദ്ദേഹം സേവനം നടത്തി വരികയാണ്.

പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അരിയും പച്ചക്കറിയും ഉള്‍പ്പെടെയാണ് വീടുകളില്‍ എത്തിക്കുന്നത്. ഇതിനു പുറമെ, 30 ദിവസ വേതനക്കാരെ തന്റെ ഫാം ഹൗസിലും അദ്ദേഹം താമസിപ്പിക്കുന്നുണ്ട്. തീര്‍ന്നില്ല, ജോലിക്കാര്‍ക്കും പ്രൊഡക്ഷന്‍ ഹൗസിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കും അടുത്ത മെയ് വരെയുള്ള ശമ്പളവും പ്രകാശ് രാജ് നല്‍കിയിട്ടുണ്ട്.

മലയാള താരങ്ങളാകട്ടെ, വീട്ടില്‍ കുടുംബസമ്മേതം ഉല്ലസിച്ച് തിമര്‍ക്കുകയാണിപ്പോള്‍.

പ്രകാശ് രാജിനേക്കാള്‍ എത്രയോ ഇരട്ടി ശബളം വാങ്ങുന്ന, നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്. പക്ഷേ അവരൊന്നും ‘കൈവിട്ട്’ കളിക്കുകയില്ല. തങ്ങള്‍ എങ്ങനെയാണ് താരങ്ങള്‍ ആയതെന്ന് പോലും ഇവരാരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. സ്വാര്‍ത്ഥത എന്നൊക്കെ പറയുന്നത്, ഇതിനെയൊക്കെയാണ്.

ഒരു മലയാള സിനിമയ്ക്ക് ആറുകോടിയാണ് നിലവില്‍ മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം. മമ്മൂട്ടിയും ദിലീപും അഞ്ച് കോടി രൂപയാക്കി പ്രതിഫലം ഉയര്‍ത്തിയിട്ടുണ്ട്. പൃഥ്വിരാജ് ആണ് മൂന്നാമത്, മൂന്നു കോടിയാണ് ഒരു സിനിമയ്ക്ക് പൃഥ്വിരാജ് വാങ്ങുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ രണ്ടര കോടിയാണ് പ്രതിഫലം പറ്റുന്നത്. ചാക്കോച്ചനും ടൊവിനോയും ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.

നായികമാരില്‍ ഇപ്പോഴും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് മുന്നില്‍. 40 ലക്ഷമാണ് പ്രതിഫലം. പാര്‍വതിയാണ് രണ്ടാമത് 35 ലക്ഷം. മറ്റു നടിമാരൊക്കെ ശരാശരി അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം വരെ പ്രതിഫലം പറ്റുന്നവരാണ്.

Express View

Top