പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയില്‍ ഒമാന്റെ നിയന്ത്രണം

മസ്‌കറ്റ്:പഴയതും ഉപയോഗശൂന്യമായതുമായ സാധനങ്ങളുടെ കയറ്റുമതിയില്‍ ഒമാന്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ചില സാധനങ്ങള്‍ കയറ്റി അയക്കുന്നതിന് ഒമാന്‍ എന്‍വയോണ്‍മെന്റല്‍ സര്‍വീസസ് ഹോള്‍ഡിങ് കമ്പനിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. സെപ്റ്റംബര്‍ രണ്ട് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികള്‍, ലെഡ് മോള്‍ഡുകള്‍, ഉപയോഗിച്ച ടയറുകള്‍, എല്ലാ തരത്തിലുമുള്ള ഉപയോഗിച്ച ഓയിലുകള്‍, ഉപയോഗിച്ച പാചക എണ്ണ, ഇലക്ട്രോണിക് ആന്റ് ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍, പഴയ കാനുകള്‍, അലൂമിനിയം-ലോഹ അവശിഷ്ടങ്ങള്‍, എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍, എല്ലാ തരത്തിലുമുള്ള പേപ്പര്‍ മാലിന്യങ്ങള്‍, കാര്‍ഡ് ബോര്‍ഡുകള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം, വ്യവസായ വാണിജ്യ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തുന്നത്. ഇവ കയറ്റിയിറക്കുന്നതിന്‌ പകരം രാജ്യത്ത് തന്നെ പുന:ചക്രമണം റീസൈക്കിള്‍ സ്‌ക്രാപ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പുതിയ തീരുമാനത്തെ ആശങ്കയോടെയാണ് നോക്കികാണുന്നത്.

Top