കയറ്റുമതി അടിസ്ഥാന സൗകര്യം; ഗുജറാത്തും ഡൽഹിയും മുന്നിൽ, കേരളം പതിനാലാമത്

ന്യൂഡല്‍ഹി: ഉല്‍പന്നങ്ങളുടെ കയറ്റുമതിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ ഗുജറാത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കേന്ദ്ര വാണിജ്യ മന്ത്രാലയം തയാറാക്കിയ പട്ടികയില്‍ കേരളം പതിനാലാമതാണ്.

ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവയാണ് 2 മുതല്‍ 5 വരെയുള്ള സ്ഥാനങ്ങളില്‍.

ഉല്‍പന്നങ്ങള്‍ കാര്യക്ഷമമായി കയറ്റുമതി ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളുടെ നിലവാരം കണക്കിലെടുത്താണു റാങ്കിങ്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒന്നാമത് ഡല്‍ഹിയാണ്.

 

 

Top