മാഞ്ചെസ്റ്റര്‍ സിറ്റി പരിശീലന കിറ്റുകള്‍ എക്‌സ്പോ സ്‌പോണ്‍സര്‍ ചെയ്യും

ദുബായ്: മാഞ്ചെസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബിന്റെ പരിശീലന കിറ്റുകള്‍ എക്‌സ്പോ 2020 സ്‌പോണ്‍സര്‍ ചെയ്യും. എക്‌സ്പോ ആരംഭിക്കുന്നതിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് കളിക്കാരുടെ ജേഴ്സികളില്‍ എക്‌സ്പോ ബ്രാന്‍ഡിങ് നിറയുന്നത്.

2021-22 സീസണിലെ പുരുഷ, വനിതാ കളിക്കാരുടെ വസ്ത്രങ്ങളില്‍ എക്‌സ്പോ ചിഹ്നം നിറയും. എക്‌സ്പോ വില്ലേജില്‍ എല്ലാദിവസവും മാഞ്ചസ്റ്ററിന്റെ പരിശീലനവും നടക്കും. ക്ലബ്ബ് പ്രതിനിധികള്‍ ഭാഗമാകും.

പരിശീലന കിറ്റുകള്‍ക്ക് പുറമെ ഇത്തിഹാദ് സ്റ്റേഡിയം, സിറ്റി ഫുട്ബോള്‍ അക്കാദമി എന്നിവിടങ്ങളിലും എക്‌സ്പോ ബ്രാന്‍ഡിങ്ങുകള്‍ നിറയും. ഓരോ പരിശീലന പദ്ധതിയുടെയും ശക്തമായ പങ്കാളിയായി ഇതിലൂടെ എക്‌സ്പോ മാറുന്നതായി സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് സി.ഇ.ഒ. ഫെറാന്‍ സൊറിയാനോ പറഞ്ഞു.

 

Top