എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ നല്‍കാന്‍ തീരുമാനിച്ച് യുഎഇ

അബുദാബി: എക്‌സ്‌പോ 2020ല്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യ വിസ നല്‍കാന്‍ തീരുമാനിച്ച് യുഎഇ സര്‍ക്കാര്‍. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയില്‍ കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

യുഎഇയിലെ കലാ, സാംസ്‌കാരിക, വാണിജ്യ മേഖലകളില്‍ ഇന്ത്യന്‍ സമൂഹം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top