യാത്രക്കാര്‍ക്ക് എക്‌സ്‌പോ 2020യില്‍ പങ്കെടുക്കാന്‍ സൗജന്യ പാസ് നല്‍കുമെന്ന് ഫ്‌ലൈ ദുബൈ

ദുബൈ: ഫ്‌ലൈ ദുബൈ യാത്രക്കാര്‍ക്ക് ദുബൈയില്‍ നടക്കുന്ന എക്‌സ്‌പോ 2020യില്‍ പങ്കെടുക്കാന്‍ ഒരു ദിവസത്തെ സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് വിമാന കമ്പനി അറിയിച്ചു.

2021 സെപ്റ്റംബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ ഫ്‌ലൈ ദുബൈയില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് എക്‌സ്‌പോയില്‍ പങ്കെടുക്കാനുള്ള സൗജന്യ പാസ് നല്‍കുകയെന്ന് ഫ്‌ലൈ ദുബൈ വെബ്‌സൈറ്റില്‍ വ്യക്തമാക്കി.

ആറു മാസത്തെ എക്‌സ്‌പോയില്‍ ഏത് ദിവസം വേണമെങ്കിലും ഈ ടിക്കറ്റ് ഉപയോഗിച്ച് സന്ദര്‍ശിക്കാം. ഒക്ടോബര്‍ ഒന്നിനാണ് എക്‌സ്‌പോ 2020 ആരംഭിക്കുക. ആറു മാസത്തിനിടെ രണ്ടര കോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്‌സ്‌പോയാണ് 2022 മാര്‍ച്ച് 31 വരെ ദുബൈയില്‍ നടക്കുന്നത്.

 

Top