വാളയാറില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

explosives

പാലക്കാട്: വാളയാറില്‍ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഈറോഡില്‍ നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനി ലോറിയില്‍ നിന്നാണ് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്.

തക്കാളി ലോഡ് കയറ്റിവന്ന ലോറിയിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top