അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു: കാറുടമ മരിച്ച നിലയില്‍

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തില്‍, കാറിന്റെ ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്‍സുഖ് ഹിരണ്‍ എന്നയാളെയാണ് പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാധമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഫെബ്രുവരി 26നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 20 ജലാറ്റിൻ സ്റ്റിക് നിറച്ച സ്‌കോർപിയോ കാർ ആണ് കണ്ടെത്തിയത്. അന്വേഷണത്തില്‍ കാറിന്റെ ഉടമയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ഈ കാര്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഉടമയുടെ മൊഴി.

പിന്നീടാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top