വൈഭവ് റൗട്ടിനെ എ.ടി.എസ് അറസ്റ്റ് ചെയ്ത നടപടി; വിവരം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍

മുംബൈ: വൈഭവ് റൗട്ടിന്റെ അറസ്റ്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. സംശയിക്കത്ത രീതിയില്‍ സ്‌ഫോടകവസ്തു കൈവശം വെച്ചതിനാണ് വൈഭവിനെ മഹാരാഷ്ട്രാ ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്.

RAUT

എന്ത് നിയമമാണ് രാജ്യത്തും മഹാരാഷ്ട്രയിലും നിലനില്‍ക്കുന്നതെന്നും അറസ്റ്റിനെതിരെ നിയമപരമായി തന്നെ പോരാടുമെന്നും റൗട്ടിന്റെ അഭിഭാഷകനായ സഞ്ജീവ് പുനലക്കല്‍ പറഞ്ഞു. സനാതന്‍ സന്‍സ്തയിലും ഹിന്ദുജജാഗ്രതി സമിതിയിലും അംഗമായ റൗട്ടിന്റെ മുംബൈയിലെ നാല സോപാറ വസതിയിലാണ് എ.ടി.എസ് ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തിയത്. റെയ്ഡില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ് നടന്നത്.

Top