ജമ്മു ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ; നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു

ശ്രീനഗര്‍: പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്ന് ജമ്മു ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഏഴ് കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. ഇത് നീർവീര്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പുൽവാമ ഭീകരാക്രമണത്തിൽ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവൻ നഷ്ടമായിരുന്നു. സംഘർഷം കണക്കിലെടുത്ത് പ്രദേശത്തെ വിഐപികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ കൂട്ടിയിരുന്നു.

Top