ആസിയാന്‍ ഉച്ചകോടിക്കിടെ ബാങ്കോക്ക് നഗരത്തില്‍ പലയിടങ്ങളിലായി സ്‌ഫോടനം

ബാങ്കോക്ക്: ആസിയാന്‍ ഉച്ചകോടിക്കിടെ ബാങ്കോക്ക് നഗരത്തില്‍ സ്‌ഫോടനം. സ്‌ഫോടനങ്ങളില്‍ 4 പേര്‍ക്കു പരുക്കേറ്റു. 2 പേര്‍ അറസ്റ്റിലായി. ഏറെക്കാലമായി കലാപം നടക്കുന്ന തെക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇവരെന്നാണു സൂചന.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആസിയാനില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുന്‍പാണു നഗരത്തിന്റെ വിവിധ മേഖലകളില്‍ 9 സ്ഥലങ്ങളിലായി സ്‌ഫോടനം ഉണ്ടായത്.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ആ സമയം വേദിയിലുണ്ടായിരുന്നു. ടെന്നിസ് പന്തിന്റെ വലിപ്പത്തിലുള്ള ചെറുബോംബുകളാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്.

Top