ഷിക്കാഗോ: യുഎസ് സംസ്ഥാനമായ വിസ്‌കോന്‍സിനിലെ ഓയില്‍ റിഫൈനറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. പ്രദേശിക സമയം വ്യാഴാഴ്ച രാവിലെ പത്തോടെ ഹസ്‌കി എനര്‍ജി കമ്പനിയുടെ ഓയില്‍ റിഫൈനറിയിലാണ് അപകടം നടന്നത്. തീപിടിത്തത്തെ തുടര്‍ന്നു സമീപമുള്ള സ്‌കൂളുകളും ആശുപത്രികളും അധികൃതര്‍ ഒഴിപ്പിച്ചു.
ക്രൂഡ് ഓയില്‍ സൂക്ഷിച്ചിരുന്ന ചെറിയ ടാങ്കാണ് പൊട്ടിത്തെറിച്ചത്. അഗ്‌നിശമന സേനാ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.