കൊല്‍ക്കത്തയില്‍ സ്‌ഫോടകവസ്തുക്കളുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ചിത്പുരില്‍ വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളുമായി വാഹനം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ ബിടി റോഡില്‍ ടാലാ ബ്രിഡ്ജ് ഭാഗത്ത് പൊലീസ് പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടകവസ്തുക്കളുമായി വാഹനം പിടികൂടിയത്.

ആയിരം കിലോ പൊട്ടാസ്യം നൈട്രേറ്റായിരുന്നു വാഹനത്തില്‍ നിന്നു കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയില്‍ നിന്നും നോര്‍ത്ത് 24 പര്‍ഗാനാസിലേക്കു കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്തുക്കള്‍. അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Top