പഞ്ചാബില്‍ കോടതി സമുച്ചയത്തില്‍ സ്‌ഫോടനം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്

ലുധിയാന: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ സ്‌ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു, നാല് പേര്‍ക്ക് പരിക്കേറ്റു. ലുധിയാന കോടതിയുടെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനമുണ്ടായതിന് പിന്നാലെ ആറ് നിലകളുള്ള കോടതി കെട്ടിടത്തില്‍ പുക നിറഞ്ഞു. കോടതിയ്ക്ക് പുറത്ത് ജനം തടിച്ചുകൂടി.

അതേസമയം, സ്ഫോടന കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് പ്രദേശം വളഞ്ഞിരിക്കുകയാണ്. കോടതി പ്രവര്‍ത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.

കോടതി സമുച്ചയത്തിനുള്ളില്‍ പൊട്ടാത്ത രണ്ട് ബോംബുകളും കണ്ടെത്തി. പഞ്ചാബിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി കെട്ടിടം ഒഴിപ്പിച്ചു.

Top