വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ വീടിനുള്ളിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. മട്ടന്നൂർ നടുവനാട്ടിലാണ് സംഭവം. രാജേഷ് എന്നയാളുടെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ രാജേഷിന് പരിക്കേറ്റു. സിപിഎം പ്രവത്തകനാണ് രാജേഷ്.

ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്.

രാജേഷിനെ പരിയാരം മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത് . ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Top