റഷ്യയില്‍ സ്‌ഫോടനം; ‘മിലിട്ടറി ബ്ലോഗര്‍’ കൊല്ലപ്പെട്ടു, 15പേര്‍ക്ക് പരിക്ക്

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 15പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഫേയിലാണ് സ്‌ഫോടനം നടന്നത്.

റഷ്യൻ സൈനിക റിപ്പോർട്ടറും ബ്ലോഗറുമായ വ്‌ലാഡ്‌ലെൻ ടറ്റാർസ്‌കിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. കഫേയിൽ സംഗീത പരിപാടി നടന്നുകൊണ്ടിരുന്ന സ്റ്റേജിന് സമീപമാണ് സ്‌ഫോടനം നടന്നത്.

യുക്രൈനിലെ ഡോൺടെസ്‌ക്, ലുഗാൻസ്‌ക് മേഖലകളിൽ സൈനിക നീക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രസിദ്ധനായിരുന്നു ടറ്റാർസ്‌കി. നിരവധി പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

Top