ഫ്രഞ്ച് നഗരമായ ലയോണില്‍ സ്‌ഫോടനം ; പാഴ്‌സല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്

പാരീസ്: യൂറോപ്യന്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രഞ്ച് നഗരമായ ലയോണില്‍ സ്‌ഫോടനം. പതിനാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആണികളും സ്‌ഫോടക വസ്തുവും നിറച്ച പാഴ്‌സല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നാലെ പൊലീസ് പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചു.

ആക്രമണം തന്നെയാണ് നടന്നതെന്നും ലയോണ്‍ നഗരത്തോടൊപ്പം രാജ്യം ഉണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു. ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

സ്‌ഫോടനത്തിന് ശേഷം വേഗത്തില്‍ സൈക്കിളോടിച്ച് പോയ ഒരാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം ഊര്‍ജിതമാണെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ മാധ്യമങ്ങളെ അറിയിച്ചു.

Top