പാകിസ്താന്‍ ബലൂചിസ്ഥാനിലെ ഖനിയില്‍ സ്‌പോടനം;12പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താന്‍ ബലൂചിസ്ഥാനിലെ ഖനിയില്‍ സ്‌പോടനം.സംഭവത്തില്‍ 12പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട എട്ട് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് 20 പേര്‍ ജോലി ചെയ്തിരുന്നതായാണ് വിവരം.ഹര്‍നൈയിലെ ഒരു കുഴിയിലാണ് സ്‌ഫോടനം ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചീഫ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഗനി ബലോച്ച് പറഞ്ഞു. ‘രാത്രിയില്‍ മീഥൈന്‍ വാതക സ്‌ഫോടനം നടക്കുമ്പോള്‍ 20 പേര്‍ അവിടെ ജോലി ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 12 മൃതദേഹങ്ങളും പരിക്കേറ്റ എട്ട് പേരെയും ഖനിയില്‍ നിന്ന് കണ്ടെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി’, ബലോച്ച് പറഞ്ഞു.

അപകടത്തിന് കാരണം സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴില്‍ സാഹചര്യവുമാണെന്ന് ഖനി തൊഴിലാളികള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ദുഃഖം രേഖപ്പെടുത്തി. പാക്കിസ്താനിലെ കല്‍ക്കരി ഖനന വ്യവസായത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ സാധാരണയായി അവഗണിക്കപ്പെടുന്നുണ്ട്. ഇത് ഓരോ വര്‍ഷവും ഡസന്‍ കണക്കിന് ഖനി തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്ന അപകടങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കാരണമാകുന്നു.

Top