മാധ്യമപ്രവര്‍ത്തകരുടെ അവാര്‍ഡ് ദാനത്തിനിടെ സ്‌ഫോടനം; അഫ്ഗാനില്‍ ഒരാള്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാധ്യമപ്രവർത്തകരുടെ അവാർഡ് ദാന ചടങ്ങിനിടെ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. വടക്കൻ ബാൽഖ് പ്രവിശ്യയിലെ മസർ-ഇ-ഷെരീഫിലാണ് ആക്രമണം നടന്നത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം. മസർ-ഇ-ഷരീഫ് താലിബാൻ ഗവർണർ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മേഖലയിൽ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിൽ അടിക്കടി ആക്രമണം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സ് ആയിരിക്കും സ്‌ഫോടനത്തിന് പിന്നിൽ എന്നാണ് പ്രാദേശിക ഭരണകൂടം കണക്കുകൂട്ടുന്നത്.

Top