സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ വേദിക്കു സമീപം സ്‌ഫോടനം

ഇംഫാല്‍: നടി സണ്ണി ലിയോണി പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്‌ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങില്‍ ഇന്നു രാവിലെയാണ് സ്‌ഫോടമുണ്ടായത്. നാളെയാണ് സണ്ണി ലിയോണി പരിപാടിയില്‍ പങ്കെടുക്കാനിരുന്നത്.

ഫാഷന്‍ ഷോ വേദിയില്‍നിന്നു നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്രനേഡ് പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Top