പയ്യന്നൂരിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ഒരാള്‍ക്ക് പരുക്ക്

കണ്ണൂര്‍: പയ്യന്നൂരിലെ എടാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്കനിര്‍മ്മാണശാല പൂര്‍ണമായും തകര്‍ന്നു.

അപകടത്തില്‍ ചന്ദ്രമതി എന്ന 65-കാരിക്ക് സാരമായി പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയത്ത് 9 തൊഴിലാളികള്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് വിവരം.

Top