കാക്കനാട് നിറ്റ ജലറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം

കൊച്ചി : കാക്കനാട്ടെ നിറ്റ ജലറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി എട്ടു മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജൻ ഒറാങ്(30) ആണ് മരിച്ചത്. നാലുപേർക്ക് പരുക്കേറ്റു. നജീബ്, സനീഷ്, പങ്കജ്, കൗശിക് എന്നിവർക്കാണു പരുക്കേറ്റത്.

പരുക്കേറ്റവരിൽ രണ്ടുപേർ മലയാളികളാണ്. ഒരാളുടെ നില ഗുരുതരമാണ്. അപകടകാരണം വ്യക്തമല്ല. ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കമ്മിഷണർ അറിയിച്ചു.

Top