ആന്ധ്രാപ്രദേശില്‍ എണ്ണ ഫാക്ടറിയില്‍ സ്‌ഫോടനം, ആളപായമില്ല

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ എണ്ണ ഫാക്ടറിയില്‍ സ്‌ഫോടനം. ഫാക്ടറിയിലെ ഹൈഡ്രജന്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്‌.

സംഭവ സമയം ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായെന്നും അപകടത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു.

തുടക്കത്തില്‍ ഒരു ഹൈഡ്രജന്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിക്കുകയും പിന്നീട് ചെയിന്‍ റിയാക്ഷന്റെ ഭാഗമായി മറ്റ് രണ്ട് ടാങ്കറുകളും പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സ്ഥലത്തെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ഡി വി രാമ റാവു പറഞ്ഞു.

സ്‌ഫോടനത്തില്‍ ഫാക്ടറിയിലെ യന്ത്രങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും. അഗ്‌നിശമനസേന സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍ മൂന്ന് ഹൈഡ്രജന്‍ ടാങ്കറുകളാണ് തകര്‍ന്നത്.

Top