വിശദീകരണ പോസ്റ്റ് പിൻവലിച്ചു; പത്മജ വേണുഗോപാൽ നാളെ ബി.ജെ.പിയിൽ ചേർന്നേക്കും

കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേരുമെന്ന അഭ്യൂഹം ശക്തം. വ്യാഴാഴ്ച ബി.ജെ.പി. ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാല്‍ അംഗത്വമെടുത്തേക്കുമെന്നാണ് സൂചന.

നിലവില്‍ പത്മജ വേണുഗോപാല്‍ ഡല്‍ഹിയിലാണ്. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയോടെ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പത്മജ തന്നെ വൈകിട്ട് ഫേസ്ബുക്കില്‍ കൂടി രംഗത്തെത്തി. ‘ഒരു തമാശ പറഞ്ഞതാണ്, ഇങ്ങിനെയാകുമെന്ന് വിചാരിച്ചില്ല’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ബിജെപി ആസ്ഥാനത്ത് വെച്ച് പത്മജ വേണുഗോപാല്‍ അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

 

Top