എച്ച്ഐവി വൈറസിനെ കീഴടക്കി നിർത്താൻ പുതിയ ആന്റിബോഡിയുമായി ശാസ്ത്രലോകം

HIV

വാഷിംഗ്‌ടൺ: എച്ച്ഐവി വൈറസിനെ പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന പുതിയ ആന്റിബോഡിയുമായി ശാസ്ത്രലോകം. എച്ച്ഐവി വൈറസിനെ ആറുമാസത്തേക്കു കീഴടക്കിനിർത്താൻ ശേഷിയുള്ള ആന്റിബോഡിയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ മേരിലാൻഡിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷ്യസ് ഡിസീസസ് (എൻഐഎഐഡി) നടത്തിയ ഗവേഷണങ്ങളിൽ ഈ ആന്റിബോഡി കുരങ്ങുകളിൽ പരീക്ഷിച്ചു വിജയം കണ്ടിരുന്നു. ഇവയിലൂടെ എച്ച്ഐവി ബാധിതർക്ക് ചികിത്സ നടത്താതെ തന്നെ ആറുമാസത്തോളം രോഗത്തെ പ്രതിരോധിക്കാനാകുമെന്നാണ് ഗവേഷകരുടെ വാദം .

ഔഷധ ചികിത്സകൊണ്ടു വൈറസിനെ അടക്കിനിർത്തുന്ന രീതി ഇപ്പോഴുണ്ടെങ്കിലും മരുന്നുകൾ നിർത്തിയാൽ പൂർവാധികം ശക്തിയായി രോഗം തിരികെ വരുന്നതായാണു കാണുന്നത്. എന്നാൽ ഈ ആന്റിബോഡികൾ കൂടുതൽ കാലം ശരീരത്തിൽ പ്രവർത്തിച്ചു ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തമാക്കുന്നുവെന്ന് എൻഐഎഐഡി ഡയറക്ടർ ആന്റണി എസ്.ഫോസി വ്യക്തമാക്കി.

Top