മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസിന് പരീക്ഷണാനുമതി, ആദ്യഘട്ട പരീക്ഷണം 900 ആളുകളില്‍

മൂക്കിലൂടെ ബൂസ്റ്റര്‍ ഡോസ് നല്‍ക്കുന്നതിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. ഭാരത് ബയോടെകിന്റെ ഇന്‍ട്രാനേസല്‍ വാക്സിന് ഡ്രഗ് റെഗുലേറ്ററി ബോര്‍ഡ് പരീക്ഷനാനുമതി നല്‍കി. 900 ആളുകളില്‍ ആദ്യഘട്ട പരീക്ഷണം നടത്തും.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കരുതല്‍ ഡോസ് എന്ന പേരില്‍ മൂന്നാം ഡോസ് നല്‍കുന്നത് തുടരും. എന്നാല്‍ ഇതിന് പുറമെയുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം നല്‍കില്ല എന്നാണ് സൂചന.

 

Top