പ്രതീക്ഷിത ജിഡിപി വളര്‍ച്ച 9 %; രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ കരുത്ത് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒന്‍പത് ശതമാനമെന്ന ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ റിപ്പോര്‍ട്ട് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ കരുത്ത് കാട്ടുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളാണ് ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഒന്‍പത് ശതമാനത്തിലേക്കെത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി ഇന്ത്യയുടെ സാമ്പത്തികാവസ്ഥയുടെ കരുത്ത് കൂട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല ലോകരാജ്യങ്ങളെക്കാളും മികച്ചതാണ് ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെന്നാണ് ഐ എം എഫ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നതെന്ന ഗ്രാഫും രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചിട്ടുണ്ട്.

Top