പ്രതീക്ഷകള്‍ വിഫലം;ഇന്ത്യയുടെ റേറ്റിങ്ങ്‌ മെച്ചപ്പെടുത്താതെ എസ്. ആന്‍ഡ് പി

ഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് റേറ്റിങ്ങിനു പിന്നാലെ സ്റ്റാര്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ്(എസ്. ആന്‍ഡ് പി) ഇന്ത്യയുടെ റേറ്റിങ് മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

ഇന്ത്യയുടെ ധനക്കമ്മിയും കുറഞ്ഞ ആളോഹരി വരുമാനവും സര്‍ക്കാരിന്റെ വന്‍ കടബാധ്യതയും റേറ്റിങ് ഉയര്‍ത്തുന്നതിനു തടസ്സമായതായി എസ്. ആന്‍ഡ് പി. വ്യക്തമാക്കി.

എന്നാല്‍ 2018-2020ഓടെ ഇന്ത്യന്‍ സാമ്പത്തികരംഗം വളര്‍ച്ചയിലേക്ക് കുതിക്കുമെന്ന് റേറ്റിങ് ഏജന്‍സി അഭിപ്രായപ്പെട്ടു.

മുന്‍പു പല വര്‍ഷങ്ങളില്‍ റേറ്റിങ് കുറയ്ക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്ത എസ്. ആന്‍ഡ് പി. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് റേറ്റിങ്ങിലുള്ള ശ്രദ്ധ പരിഷ്‌കരിച്ചത്.

2009ല്‍ റേറ്റിങ് സംബന്ധിച്ച വീക്ഷണവും നെഗറ്റീവാക്കിയെങ്കിലും 2010ല്‍ സ്ഥിരത പുനഃസ്ഥാപിച്ചു. പിന്നീട് 2012ല്‍ അത് എടുത്തുകളയുകയും ചെയ്തു.

ഇന്ത്യയുടെ നിലവിലത്തെ റേറ്റിങ്ങായ ബിബിബി നെഗറ്റീവ് തുടരുമെന്ന് എസ്. ആന്‍ഡ് പി. വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ റേറ്റിങ് ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് കൂടുതല്‍ കരുത്തു പകരുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍, ഏഴു ദിവസമായി കുതിപ്പു തുടരുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഈ പ്രഖ്യാപനം തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Top