ജോലി നഷ്ടപ്പെട്ട പ്രവാസിക്ക് റമദാന്‍ നറുക്കെടുപ്പില്‍ ലഭിച്ചത് 300,000 ദിര്‍ഹം

ദുബായ്: കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജോലിയില്ലാതെ വലഞ്ഞ മലയാളി പ്രവാസിയ്ക്ക് മഹ്‌സൂസ് റമദാന്‍ നറുക്കെടുപ്പില്‍ ലഭിച്ചത് 300,000 ദിര്‍ഹം. ദുബായില്‍ നടന്ന 22ാമത് മഹ്‌സൂസ് പ്രതിവാര ഡിജിറ്റല്‍ നറുക്കെടുപ്പിലാണ്‌ വിജയിയായത്‌. 300,000 ദിര്‍ഹത്തിലധികം രൂപയുടെ വിജയമാണ് നേടിക്കൊടുത്തത്‌.

‘ശനിയാഴ്ച രാത്രി ഉറക്കമുണര്‍ന്ന് ഇ-മെയില്‍ പരിശോധിച്ചപ്പോഴാണ് മഹ്‌സൂസ് നറുക്കെടുപ്പില്‍ 333,333 ദിര്‍ഹം നേടിയിട്ടുണ്ടെന്ന് കണ്ടത്. ആദ്യം വിശ്വസിക്കാനായില്ല. പിറ്റേന്ന് രാവിലെ മഹ്‌സൂസ് നറുക്കെടുപ്പിന്റെ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു കോള്‍ ലഭിച്ചതിന് ശേഷമാണ് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം നേടിയെന്ന് അഫ്‌സല്‍ വിശ്വസിച്ചത്.

സര്‍വ്വശക്തനില്‍ നിന്നുള്ള റമദാന്‍ സമ്മാനമായി ഇതിനെ കാണുന്നെന്ന് അഫ്‌സല്‍ പറഞ്ഞു. ‘ഇത് വിശുദ്ധ റമദാന്‍ മാസത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയില്ലാതെ വീട്ടില്‍ ഇരുന്നതിന് ശേഷം വളരെ വിഷാദത്തിലും നിരാശയിലുമായിരുന്നു.

Top