പ്രവാസിയെ കെട്ടിയിട്ട് മർദിച്ചു: ഭാര്യയും കാമുകനും പിടിയിൽ

കൊച്ചി: പ്രവാസിയെ കെട്ടിയിട്ട് മർദിച്ച് ഭാര്യയും കാമുകനും ചേർന്ന് കവർച്ച നടത്തിയതായി പരാതി. ഇടപ്പള്ളി സ്വദേശി റഷീദാണ് ഭാര്യ സിമിക്കും കാമുകൻ ടോണി ഉറുമീസിനുമെതിരെ പരാതി നൽകിയത്.

റഷീദിന്റെ പ്രായപൂർത്തിയാകാത്ത മകളെ പ്രതി ഉപദ്രവിക്കാറുണ്ടെന്ന് പറഞ്ഞ് ചൈൽഡ് ലൈനിൽ പരാതി നൽകിയതിനാണ് അക്രമണമുണ്ടായതെന്ന് റഷീദ് വ്യക്തമാക്കി.

കേസിൽ ഒന്നാം പ്രതി ടോണിയെയും രണ്ടാം പ്രതിയെയും റിമാൻഡ് ചെയ്തു. മൂന്നാം പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. റഷീദിന്റെ ഭാര്യയും കേസിലെ നാലാം പ്രതിയുമായ സിമി കോടതിയിൽ നിന്ന് മുൻകൂർ ജാമ്യമെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന 110 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്നും റഷീദ് പറയുന്നു.

 

 

Top