പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്നതിന് ഒമാനില്‍ പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും

സ്‌കറ്റ്: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതിരുന്നതിന് ഒമാനില്‍ പ്രവാസിക്ക് തടവുശിക്ഷയും നാടുകടത്തലും. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കന്‍ ശര്‍ഖിയയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. മൂന്നുമാസം തടവും ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തലുമാണ് കോടതി വിധിയില്‍ പറയുന്നത്.

മാസ്‌ക് ധരിക്കല്‍, ഒത്തുചേരലുകള്‍ക്കുള്ള വിലക്ക് എന്നിവ ഇപ്പോഴും രാജ്യത്ത് പ്രാബല്യത്തിലുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.

Top