റിയാദില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

റിയാദ്: ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. തൃശൂര്‍ വലപ്പാട് പരേതനായ വലിയകത്ത് വീട്ടില്‍ ഹൈദ്രോസിന്റെ മകന്‍ ബഷീര്‍ (51) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ബുറൈദ ശാറമിയയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മറ്റൊരു വിദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചു.

ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 15 വര്‍ഷമായി പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ: അന്‍സി ബഷീര്‍. മക്കള്‍: മിഷാല്‍ ബഷീര്‍ (19), ഫാത്തിമ ഷഹാന (14), അഷ്‌ന (11). മാതാവ്: പാത്തുമ്മ കുട്ടി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

Top