ഭാര്യ നോക്കി നിൽക്കേ, കൊവിഡ് രോഗി പാലത്തില്‍ നിന്ന് ചാടി മരിച്ചു

അജ്മാന്‍: ഏഷ്യന്‍ പ്രവാസി അജ്മാനിലെ അല്‍ റൗദ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. കൊവിഡ് ബാധിതനായ ഇയാൾ തൊട്ടടുത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഭാര്യ നോക്കി നില്‍ക്കെയായിരുന്നു പാലത്തിൽ നിന്നും ചാടിയത് . ഇയാള്‍ക്ക് കൊവിഡ് രോഗബാധ മൂലം ജോലി നഷ്ടമാകുമെന്ന ഭീതി ഉണ്ടായിരുന്നതായും അതാകാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

വ്യാഴാഴ്ചയായിരുന്നു 42കാരനായ ഏഷ്യന്‍ യുവാവ് പാലത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചത്. ദൃക്‌സാക്ഷി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും ഇയാള്‍ മരിച്ചു കഴിഞ്ഞിരുന്നതായി ലഫ്റ്റനന്റ് കേണല്‍ യഹ്യ ഖലഫ് അല്‍ മത്രൂഷി പറഞ്ഞു

Top