രണ്ട് കോടി രൂപ പിഴ; യുഎഇയില്‍ ഗതാഗത നിയമലംഘനം നടത്തിയ പ്രവാസിക്ക് എട്ടിന്റെ പണി

ഷാര്‍ജ: ഗതാഗത നിയമം ലംഘിച്ചതിന് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന പ്രവാസിക്ക് വന്‍ തുക പിഴ ശിക്ഷ. 1.38 ദശലക്ഷം ദിര്‍ഹം(2.13 കോടി രൂപ)യാണ് പിഴയായി വിധിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ 106 നിയമ ലംഘനം നടത്തിയതിനാണ് കനത്ത പിഴ വിധിച്ചത്. യാത്രക്കാരെ അനധികൃതമായി വാഹനത്തില്‍ കയറ്റുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ നിരന്തരം നിയമം ലംഘിച്ചതായി കണ്ടെത്തി. 2018 ആഗസ്റ്റ് 16നാണ് ഇയാള്‍ ആദ്യമായി നിയമം ലംഘിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

Top