കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് അമിത വില; പരിശോധന വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയും നടപടികളും കടുപ്പിച്ചു ലീഗല്‍ മെട്രോളജി വകുപ്പ്.

സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 28 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് കേസെടുത്തു.

അമിത വില ഈടാക്കുക, വില രേഖപ്പെടുത്താത്ത പാക്കറ്റുകള്‍ വില്‍ക്കുക, ലൈസന്‍സില്ലാതെ ഉപകരണങ്ങള്‍ വില്‍ക്കുക എന്നിവയ്‌ക്കെതിരെയാണ് കേസെടുത്തത്.

പിപിഇ കിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, ഗ്ലൗസ്, സാനിട്ടൈസര്‍ എന്നിവയ്ക്കാണ് പ്രധാനമായും അമിത വില ഈടാക്കുന്നതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. ലൈസന്‍സില്ലാത്ത ബിപി അപ്പാരറ്റസ്, ക്ലിനിക്കല്‍ തെര്‍മോ മീറ്റര്‍ തുടങ്ങിയവ വില്‍ക്കുന്നതായും പരിശോധനയില്‍ വ്യകതമായിട്ടുണ്ട്.

 

Top