മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ സത്യപ്രതിജ്ഞ നാളെ

ന്യൂഡല്‍ഹി: രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11നായിരിക്കും സത്യപ്രതിജ്ഞയെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഗൊഗോയിയെ ചൊവ്വാഴ്ചയാണ് രാജ്യസഭാംഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തത്.

അയോധ്യ, റഫാല്‍, ശബരിമലയിലെ സ്ത്രീ പ്രവേശനം എന്നിവ അടക്കമുള്ള സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ചത് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു. കഴിഞ്ഞവര്‍ഷം നവംബറിലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ മുന്‍ ചീഫ് ജസ്റ്റിസാണ് അദ്ദേഹം.

Top