മഹാരാഷ്ട്രയും ഹരിയാനയും ബി.ജെ.പി തൂത്തുവാരുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വമ്പന്‍ വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍.

റിപ്പബ്ലിക് ടിവി- ജന്‍ കി ബാത് എക്‌സിറ്റ് പോള്‍പ്രകാരം ഹരിയാനയില്‍ ബി.ജെ.പി 52-63 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് – 15-19, ജെജെപി- 5-9, ഐ.എന്‍.എല്‍.ഡി 0-1, മറ്റുള്ളവര്‍ 7-9 വീതം സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.

മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേനാ സഖ്യം 166 മുതല്‍ 194 വരെ സീറ്റുകള്‍ സ്വന്തമാക്കുമെന്ന് ഇന്ത്യാ ടുഡേ- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസ് സഖ്യം 72 മുതല്‍ 90 സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ക്ക് 22 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിച്ചേക്കും.

ഹരിയാനയില്‍ ബി.ജെ.പി 75 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് 18- ഐ.പി.എസ്.ഒ.എസ് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്- 10, ജെ.ജെ.പി-2, മറ്റുള്ളവര്‍- 3 എന്നിങ്ങനെ സീറ്റുകള്‍ നേടും. മഹാരാഷ്ട്രയില്‍ ബി.ജെ.പി- ശിവസേനാ സഖ്യത്തിനായിരിക്കും വിജയമെന്നും സര്‍വേ പറയുന്നു. ബി.ജെ.പി 141, ശിവസേന- 102, കോണ്‍ഗ്രസ്- 41, എന്‍.സി.പി- 22 എന്നിങ്ങനെയാണ് പ്രധാനകക്ഷികളുടെ സീറ്റുനില.

ബി.ജെ.പി മഹാരാഷ്ട്രയും ഹരിയാനയും തൂത്തുവാരുമെന്നാണ് ടൈംസ് നൗ സര്‍വേ പറയുന്നത്. ഹരിയാനയില്‍ ബി.ജെ.പിക്ക് 71 സീറ്റ് വരെ ലഭിക്കും. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യം 166 മുതല്‍ 194 സീറ്റ് വരെ നേടും

ജന്‍ കി ബാത് സര്‍വേ പ്രകാരം ഹരിയാനയില്‍ ബി.ജെ.പിക്ക് 52 മുതല്‍ 53 വരെ സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പ്രവചനം.

Top