അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ പുതിയ എക്‌സിറ്റ് പോള്‍ ഫലം പുറത്ത്. ലോക്‌നീതി-സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ ബുധനാഴ്ച പുറത്ത് വിട്ടത്.

നേടാന്‍ സാധ്യതയുള്ള സീറ്റുകളുടെ എണ്ണം പറയാതെ ശതമാനക്കണക്കാണ് സര്‍വ്വേ ഫലത്തില്‍ പറയുന്നത്. രാഷ്ട്രീയ നിരീക്ഷകന്‍ സഞ്ജയ് കുമാര് ട്വീറ്റുകളിലൂടെയാണ് ഫലം പുറത്ത് വിട്ടത്. ഉത്തര്‍പ്രദേശില്‍ ബിജെപി 43 ശതമാനം വോട്ട് നേടും. എസ്പിക്ക് 35 ശതമാനം വോട്ടാണ് ലഭിക്കുക. ബിഎസ്പി 15 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് മൂന്ന് ശതമാനം വോട്ടും മറ്റുള്ളവര്‍ നാല് ശതമാനം വോട്ടും നേടും.

പഞ്ചാബിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് ദയനീയ പരാജയമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഗോവയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. പഞ്ചാബില്‍ ആപ് 40 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് 26 ശതമാനം വോട്ടാണ് ലഭിക്കുക. ബിജെപി സഖ്യത്തിന് ഏഴ് ശതമാനം വോട്ട് ലഭിക്കുമ്പോള്‍ മുന്‍ സഖ്യകക്ഷി അകാലി ദളിന് 20 ശതമാനം വോട്ടാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഗോവയില്‍ ബിജെപി 32 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസ് 29 ശതമാനം വോട്ടും. തൃണമൂല്‍ കോണ്‍ഗ്രസിന് 14 ശതമാനം വോട്ടും ആപിന് ഏഴ് ശതമാനം വോട്ടും ലഭിക്കും.
ഉത്തരാഖണ്ഡില്‍ ബിജെപിക്ക് 43 ശതമാനം വോട്ട് ലഭിക്കും. കോണ്‍ഗ്രസിന് 38 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ.

Top