തെലങ്കാനയില്‍ കോണ്‍ഗ്രസിന് എക്സിറ്റ് പോളുകള്‍ സൂചന;ഡി.കെ ശിവകുമാര്‍ അടക്കം ഉള്‍പ്പെടെ അഞ്ച് നിരീക്ഷകര്‍

തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് എക്സിറ്റ് പോളുകള്‍ സൂചനയുള്ളതിനാല്‍ എ.ഐ.സി.സി. ഡി.കെ ശിവകുമാര്‍, കെ.മുരളീധരന്‍, ദീപ ദാസ് മുന്‍ഷി, അജോയ് കുമാര്‍. കെ ജെ ജോര്‍ജ്ജ് എന്നിവരെയാണ് നിരീക്ഷകരായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയമിച്ചത്. വിജയം ഉറപ്പിക്കുന്ന എം.എല്‍.എമാരോട് ഹൈദരാബാദില്‍ എത്താനും നിര്‍ദേശിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അട്ടിമറികള്‍ ഒഴിവാക്കാനാണ് ശിവകുമാറും നിരീക്ഷരും ശ്രമിക്കുക. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നല്‍കുന്നത്.

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധി സൂം മീറ്റിംഗ് വിളിച്ചിട്ടുണ്ട്. തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗില്‍ പങ്കെടുത്തു. എല്ലാ സ്ഥാനാര്‍ഥികളോടും രാവിലെ തന്നെ ഹൈദരാബാദില്‍ എത്താനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിജയികളെ ചാക്കിലാക്കുന്ന ബിജെപി തന്ത്രത്തെ പ്രതിരോധിക്കാനാണ് വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പിന്നില്‍.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ല്‍ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയില്‍ 119 സീറ്റുകളിലും ഫലം ഇന്നറിയാം. ാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ഫലസൂചനകള്‍ പുറത്ത് വരും. മിസോറമിലെ വോട്ടെണ്ണല്‍ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനുമാണ് സാധ്യതാ പ്രവചനം.

Top