ഗുജറാത്ത് ബിജെപി നില നിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; കോണ്‍ഗ്രസിന് സീറ്റ് കുറയും

ദില്ലി: ഗുജറാത്തില്‍ ഇക്കുറിയും ബിജെപിക്ക് വന്‍ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസിന് സീറ്റ് കുറയുമെന്നാണ് പോളുകള്‍ പ്രവചിക്കുന്നത്. അതേസമയം, ഗുജറാത്തിൽ ആപ്പ് അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്.

ഗുജറാത്തിൽ ബിജെപി 117 മുതല്‍ 140 വരെ സീറ്റുകൾ നേടുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം. 34 – 51 കോൺഗ്രസ്, 6‌ – 13 ആപ്പ്, 2 സീറ്റ് വരെ മറ്റുള്ളവർ നേടുമെന്നുമാണ് ന്യൂസ് എക്സിന്റെ പോള്‍ പ്രവചിക്കുന്നത്. ആപ്പ് കോൺഗ്രസ് വോട്ട് ചോർത്തുമെന്നും കോൺഗ്രസിന് 10 ശതമാനത്തോളം വോട്ട് വിഹിതം ഇടിയുമെന്നും സർവേ ഫലം പറയുന്നു. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ്

ബിജെപി 117 – 140
കോൺ 34 – 51
ആപ് 6‌ – 13
മറ്റ് 1 – 2

റിപ്പബ്ലിക്ക്

ബിജെപി 128 – 148
കോൺ 30 – 42
ആപ് 2- 10
മറ്റ് 0 -3

ടിവി 9

ബിജെപി 125 – 130
കോൺ 40- 50
ആപ് 3-5
മറ്റ് 3-7

Top