വടകരയില്‍ കെ.മുരളീധരന് ആധികാരിക ജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം

തിരുവനന്തപുരം : വടകരയില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയം പ്രവചിച്ച് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്‍റെ പി.ജയരാജനെ തോല്‍പിക്കുമെന്നാണ് പ്രവചനം. വടക്കന്‍ കേരളത്തില്‍ യു ഡി എഫ് തരംഗമെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.

പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം തുടരും. പാലക്കാട് എം ബി രാജേഷ് വിജയം ആവര്‍ത്തിക്കുമെന്നും സര്‍വ്വെ പറയുന്നു. ഇടതുപക്ഷത്തിന് വടക്കന്‍ കേരളത്തില്‍ ഉറപ്പുള്ള ഒരേ ഒരു സീറ്റ് പാലക്കാടാണെന്നാണ് സര്‍വ്വെ പറയുന്നത്. ആകെയുള്ള എട്ട് സീറ്റില്‍ അ‍ഞ്ചിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് ഫോട്ടോ ഫിനിഷെന്നുമാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

Top