എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിദേശ രാജ്യമായ ഓസ്‌ട്രേലിയയില്‍ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ എംപിയുടെ ട്വീറ്റ്.

‘എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ആഴ്ച 56 എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടര്‍മാര്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവര്‍. 23ാം തീയ്യതി യഥാര്‍ത്ഥ റിസള്‍ട്ട് വരാനായി കാത്തിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ബിജെപി നയിക്കുന്ന എന്‍ഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.

Top