കേരളം ഞെട്ടുന്ന വിവരങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ . . ! പുറത്തു വിടാതെ പൊലീസ്

കൊച്ചി: നടന്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചു വരുത്താന്‍ കോടതിയില്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചന.

പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ വസ്ത്രങ്ങളില്‍ നിന്നും ശാസ്ത്രീയ പരിശോധനയില്‍ നിന്നും ലഭിച്ചതിനേക്കള്‍ ഞെട്ടിക്കുന്ന ഒരു ഷോക്കിങ്ങ് ‘വിവരം’ ഇനിയും പുറത്ത് വരാനുണ്ട് എന്നത് അന്വേഷണ സംഘത്തെയും പ്രതിരോധത്തിലാക്കുന്നതാണ്.

ഇതു സംബന്ധമായ ‘കാര്യങ്ങള്‍’ നടന്‍ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ചോദ്യം ചെയ്താല്‍ വലിയ പ്രത്യാഘാതം തന്നെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇപ്പോള്‍ എടുത്ത് ചാടി ഒരു നടപടിയിലേക്ക് പൊലീസ് കടക്കാത്തതത്രെ.

അതേ സമയം സാഹചര്യ തെളിവുകള്‍ മുന്‍നിര്‍ത്തി ദിലീപിനെയും ഒപ്പമുള്ളവരെയും അറസ്റ്റ് ചെയ്താല്‍ സുപ്രീം കോടതിയില്‍ നിന്നടക്കം പ്രഗല്‍ഭരായ അഭിഭാഷകരെ രംഗത്തിറക്കാനും അണിയറയില്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്.

ഇതിനകം തന്നെ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ടാണ് ദിലീപ് മുന്നോട്ട് പോകുന്നത്.

തന്നെ കുരുക്കാന്‍ വ്യക്തമായ ഗൂഢാലോചന ഇപ്പോള്‍ നടക്കുന്നതായാണ് ദിലീപ് വീണ്ടും വീണ്ടും ആരോപിക്കുന്നത്.

ഏതറ്റംവരെ വേണമെങ്കിലും നിയമ പോരാട്ടം നടത്തുമെന്നും താന്‍ നിരപരാധിയാണെന്നുമാണ് നടന്റെ വാദം.

മാധ്യമ വാര്‍ത്തകള്‍ കണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കണമെന്ന് ഉപദേശിച്ച ബന്ധുക്കളോടും സുഹൃത്തുക്കളോടും തെറ്റ് ചെയ്യാത്ത താന്‍ എന്തിന് മുന്‍കൂര്‍ ജാമ്യം തേടണമെന്നാണ് ദിലീപ് തിരിച്ച് ചോദിച്ചത്.

സൂപ്പര്‍ താരം രണ്ടും കല്‍പ്പിച്ചാണെന്ന് വ്യക്തമായതോട തെളിവുകള്‍ പരമാവധി ലഭിക്കാതെ ഒരു നടപടിയിലേക്കും ധൃതി പിടിച്ച് നീങ്ങേണ്ടതില്ലന്ന നിലപാടിലാണ് അന്വേഷണ സംഘം.

ദിലീപിനും ഭാര്യവീട്ടുകാര്‍ക്കും കൂടെയുള്ളവര്‍ക്കുമെല്ലാം ആക്രമിക്കപ്പെട്ട നടിയുമായി ഇത്തരം ഹീന പ്രവര്‍ത്തി ചെയ്യിക്കാന്‍ തക്ക പക ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഒരു തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

അഭിപ്രായ ഭിന്നതയുണ്ടായിരുന്നു എന്നതല്ലാതെ ഏതെങ്കിലും തരത്തിലുള്ള പക നടന് തന്നോട് ഉണ്ടെന്ന് നടിയും പറഞ്ഞിട്ടില്ല. ഭിന്നത ഉണ്ടെന്ന് മാത്രമാണ് ദിലീപും മൊഴി നല്‍കിയിരുന്നത്.

അതേ സമയം അരിച്ചുപെറുക്കി അന്വേഷണങ്ങള്‍ നടത്തിയിട്ടും പുറത്ത് പറയപ്പെടുന്ന തരത്തിലുള്ള വസ്തു ഇടപാടു സംബന്ധമായ തെളിവകളും പൊലീസിന് ലഭിച്ചിട്ടില്ല.

തെളിവ് കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ പരക്കം പായുന്നത്. അതുപോലെ തന്നെ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതാരാണ് എന്നതും നിര്‍ണ്ണായകമാണ്.

ഇക്കാര്യങ്ങളില്‍ വ്യക്തത വരാതെ ഡ്രൈവര്‍ അപ്പുണ്ണിയുമായും നാദിര്‍ഷായുമായും പ്രതി സംസാരിച്ച രേഖകളും പ്രതികളുടെയും സഹതടവുകാരുടെയും 164, 161 പ്രകാരമുള്ള മൊഴികളും മാത്രം മുന്‍നിര്‍ത്തി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കേസ് കോടതിയിലെത്തുമ്പോള്‍ തിരിച്ചടി ലഭിക്കുമെന്ന ഭയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലുമുണ്ട്.

മാത്രമല്ല നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല.

ചിത്രീകരിച്ച മൊബൈലില്ലാത്ത ദ്യശ്യങ്ങള്‍ കോടതി മുഖവിലക്കെടുക്കില്ലെന്നാണ് പ്രമുഖ അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.

കാര്യങ്ങള്‍ എത്ര ‘കടുത്ത’ നടപടിയില്‍ കലാശിച്ചാലും കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നാലെ വരുമെന്ന് തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന സൂചന.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top