സംഘപരിവാര്‍ ഭീഷണിക്കിടെ ‘സ്‌റ്റൈലിഷായി’ ഡല്‍ഹിയില്‍ കാലുകുത്തി കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണി വകവെയ്ക്കാതെ സിപിഎം പിബി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ഡല്‍ഹി സംസ്ഥാന സെക്രട്ടറി നീല്‍ഗന്‍, ട്രഷറര്‍ ഗോവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ കോടിയേരിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ജീവന്‍ ഏത് നിമിഷവും നഷ്ടപ്പെടും എന്ന് കരുതി തന്നെയാണ് ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ഭീഷണികള്‍ നേരിട്ട് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.IMG-20170604-WA028

സൈന്യത്തിനെതിരായി കോടിയേരി പറഞ്ഞതായ പരാമര്‍ശം മുന്‍നിര്‍ത്തിയും കണ്ണൂരില്‍ ആര്‍ എസ് എസ് കാര്യവാഹ് അടുത്തയിടെ കൊല്ലപ്പെട്ട പശ്ചാത്തലത്തിലും കോടിയേരിക്കെതിരെ സംഘ പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിന് തയ്യാറാകുമെന്ന ഭീഷണിക്കിടെയാണ് കോടിയേരിയുടെ സന്ദര്‍ശനം.

അദ്ദേഹത്തിന് കേരള സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ ജീവനക്കാര്‍ ഒപ്പമുണ്ട്. ഡല്‍ഹി പൊലീസിന്റെ സഹായം എന്നാല്‍ സിപിഎം തേടിയിട്ടില്ല. പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന നിലപാടിലാണ് സി പി എം നേതൃത്ത്വം.കോടിയേരി ഡല്‍ഹിയില്‍ കാലുകുത്തി എന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.

Top