ഉദ്വേഗം നിറച്ച് ‘എഫ്.ഐ.ആര്‍’ ട്രെയ്‌ലര്‍ പുറത്ത്

രാക്ഷസന് ശേഷം വിഷ്ണു വിശാല്‍ നായകനായെത്തുന്ന എഫ്.ഐ.ആറിന്റെ ട്രെയ്‌ലര്‍ പുറത്ത്. ത്രില്ലറായൊരുക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്.

മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു ആനന്ദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. മഞ്ജിമ മോഹന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, റീബ മോണിക്ക ജോണ്‍, പാര്‍വതി ടി, റെയ്‌സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിക്കുന്നു.

വിവി സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘എഫ്‌ഐആര്‍’ എത്തുക. അരുള്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. തമിഴിലും തെലുങ്കിലായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.

 

Top